Friday, May 20, 2011

പ്രൈമറി ക്ലാസ്സുകളിലെ പരിസരപഠനം


ഡോ. പി. രാമകൃഷ്ണന്‍


ചുറ്റുപാടുകളെ അറിയലാണല്ലോ പരിസരപഠനം.

ചുറ്റുപാടെന്നുവെച്ചാല്‍ എത്ര ദൂരം വരെയാകാം ?
സ്കൂള്‍ കോമ്പൗണ്ട്, വീട്ടു പരിസരം, സ്കൂളില്‍ നിന്ന് വീട്ടിലേയ്ക്കുള്ള വഴി....
ഇവയൊക്കെയാണ് ഓര്‍മയിലെത്തുക.
ചുറ്റുപാടിന് പരിധിയില്ല.അത് അനന്തമായി കിടക്കുന്നു.
സംഖ്യകളുടെ അനന്തത പോലെ.
മഴയുടെ കൂട്ടുകാരും ജലകണികകളിലെ തന്മാത്രകളുമെല്ലാം ചുറ്റുപാടിലുള്ളവ തന്നെ
അടുപ്പിന്‍കല്ലുമുതല്‍ ആകാശഗംഗവരെയും അതിനപ്പുറവും ചുറുപാടുതന്നെ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രചരണജാഥയും
കോപ്പന്‍ ഹോഗന്‍ സമ്മേളനവും നമ്മുടെ ചുറ്റുപാടല്ലെന്ന് പറയാന്‍ പറ്റുമോ ?

ചുറ്റുപാട് അടുത്തുള്ളതും അകലെയുള്ളതുമാകാം.
സൂക്ഷ്മവും സ്ഥൂലവുമാകാം.
സാമൂഹ്യവും അല്ലാത്തവയുമാകാം.

പ്രൈമറി ക്ലാസ്സിലെ 'ചുറ്റുപാടുപഠനം' ഏതുവരെയാകാം?
പലതും കണ്‍മുന്നിലും വിരല്‍ത്തുമ്പിലും സ്വീകരണമുറിയിലുമൊക്കെയായി കുട്ടിയുടെ മുന്നിലെത്തുന്നു.
കുട്ടികള്‍ കാണുന്നവ നമ്മള്‍ കാണാതിരുന്നട്ടോ വിഷയങ്ങളായി വിഭജിച്ച് വിശദമായി പഠിക്കാന്‍ മാറ്റി വെച്ചിട്ടോ കര്യമില്ല
എല്ലാം മനസ്സിലാക്കുന്നതിന് അവരവവരുടെ ഒരു തലം ഉണ്ടാകുമല്ലോ.
ഈ തലത്തിന്റെ അതിര്‍വരമ്പുകളിട്ട പാതയിലൂടെയാകട്ടെ പ്രൈമറി ക്ലാസ്സുകളിലെ പരിസരപഠനം